02:18am 20 November 2026
NEWS
മദ്യത്തിൻ്റെ ഉത്പാദനവും വിതരണവും ഘട്ടം ഘട്ടമായി കുറയ്ക്കുന്ന മദ്യനയം പ്രഖ്യാപിക്കണം
19/11/2026  07:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മദ്യത്തിൻ്റെ ഉത്പാദനവും വിതരണവും ഘട്ടം ഘട്ടമായി കുറയ്ക്കുന്ന മദ്യനയം പ്രഖ്യാപിക്കണം

അങ്കമാലി:  മദ്യാസ്ക്തിക്കെതിരെയുള്ള ബോധവൽകരണ ചുമതല എക്സൈസ് വകുപ്പിൽ നിന്ന് എടുത്തു മാറ്റി ആരോഗ്യ വകുപ്പിനെ ഏൽപ്പിക്കണം. മദ്യശാലകൾക്കു ലൈസൻസ് നൽകുകയും സ്വന്തമായി മദ്യം വിൽക്കുകയും ചെയ്യുന്ന എക്സൈസ് വകുപ്പും സർക്കാരും ഏറ്റവും വലിയ അബ്കാരിയാണ് മദ്യം വിറ്റ് അതിൻ്റെ സി എസ് ആർ ഫണ്ട് ബോധവൽക്കരണത്തിന് ഉപയോഗിക്കുന്നത് തികച്ചും വിരോധഭാസമാണ്.

ലഹരി വിപത്തിൻ്റെ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് മദ്യശാലയുടെ എണ്ണം വർധിപ്പിക്കുന്ന എല്ലാ നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി സംസ്ഥാന മദ്യ മേഖല എക്സിക്യൂട്ടീവ് അംഗം ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.മദ്യ മുതലാളിത്ത താൽപര്യത്തിനായി ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം. മദ്യത്തിൻ്റെ ഉത്പാദനവും വിതരണവും ഘട്ടം ഘട്ടമായി കുറയ്ക്കുന്ന മദ്യനയം ഉടൻ പ്രഖ്യാപിക്കണമെന്നും കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി മധ്യമേഖല എക്സിക്യൂട്ടീവ്അംഗം ഷൈബി പാപ്പച്ചൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img